പ്രഭാസിന്റെ നായികയാകാൻ വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം | filmibeat Malayalam

2017-11-29 1,264

Bollywood Actress Alia Bhatt Reportedly Rejected Prabhas' Sahoo.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ഇതിനകം തന്നെ ചിത്രവും ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളും ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ആദ്യം അനുഷ്ക ഷെട്ടി ചിത്രത്തില്‍ നായികയാകും എന്നായിരുന്നു റിപ്പോർട്ട്.എന്നാല്‍ പിന്നീട് മറ്റ് പല കാരണങ്ങളാല്‍ അനുഷ്ക പിന്മാറി എന്നും വാർത്തകള്‍ വന്നു. അനുഷ്കക്ക് പകരമാണ് ബോളിവുഡ് നടി ശ്രദ്ധ കപൂർ ചിത്രത്തിലേക്കെത്തുന്നത്. എന്നാല്‍ ശ്രദ്ധക്ക് മുൻപ് മറ്റൊരു ബോളിവുഡ് നടിയെ സാഹോയുടെ അണിയറപ്രവർത്തകർ ബന്ധപ്പെട്ടിരുന്നത്രേ. ചിത്രത്തില്‍ ആലിയ ഭട്ട് നായികയായാല്‍ നന്നാവുമെന്ന് പ്രഭാസുള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. ആലിയ എന്ന പേര് കേട്ടതോടെ, ഇനി അനുഷ്‌ക ഇല്ലെങ്കിലും സാരമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പിച്ചു.എന്നാല്‍ ആലിയയ്ക്ക് സാഹോയോട് താത്പര്യമില്ല. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പേരിനൊനു നായിക സ്ഥാനം മാത്രമേ ഉള്ളൂവത്രെ. അങ്ങനെ നിഴലാവാന്‍ തന്നെ കിട്ടില്ലെന്ന് ആലിയ തുറന്നടിച്ചത്രെ. കരിയറില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കുകയാണ് ആലിയ.